SHARE

ബെം​ഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലേക്ക്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഇപ്പോൾ 153 റൺസ് ലീഡുണ്ട്.

ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 എന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ എന്ന് ടോപ് ​ഗിയറിലേക്ക് കുതിക്കുകയായിരുന്നു. ഇന്ന് സ്കോർ 105-ൽ എത്തിയപ്പോൾ 54 റൺസെടുത്ത ചേതേശ്വർ പൂജാര പുറത്തായി. പിന്നാലെ എത്തിയ വിരാട് കോഹ്ലി റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ തകർച്ച നേരിടാനൊരുങ്ങിയതാണ്. എന്നാൽ മായങ്ക് അ​ഗർവാളിനൊപ്പം അജിൻക്യ രഹാനെ ഒത്തുചേർന്നതോടെ ഇന്ത്യ വൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു

251 പന്തുകളിൽ നിന്ന് 21 ഫോറും മൂന്ന് സിക്സുമടക്കം 156 റൺസ് നേടിയാണ് മായങ്ക് ക്രീസലുള്ളത്. രഹാനെയാകട്ടെ 168 പന്തുകളിൽ എട്ട് ഫോറുകളടക്കം 82 റൺസ് നേടിയാണ് ഒപ്പമുള്ളത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ഇതിനകം 184 റൺസെടുത്തു. ബം​ഗ്ലാദേശിനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് അബു ജായേദാണ്.