SHARE

ഇന്ത്യന്‍ വാലറ്റം പതിവു മറക്കാതിരുന്നതോടെ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരവ്. വിന്‍ഡീസിന്റെ 310 റണ്‍സിനെതിരേ ഇന്ത്യ 367 റണ്‍സിന് പുറത്തായി. 56 റണ്‍സിന്റെ മാത്രം ലീഡ്. 53 റണ്‍സിന് അവസാന ആറുവിക്കറ്റ് തുലച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അഞ്ചുവിക്കറ്റ് നേടിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് ഇന്ത്യയെ തകര്‍ത്തത്. 92 റണ്‍സെടുത്ത റിഷാഭ് പന്താണ് ടോപ്‌സ്‌കോറര്‍.

രാവിലെ കളി പുനരാരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ എണ്‍പത്തിനാലാം ഓവറിലെ ആദ്യ പന്തില്‍ അജിങ്ക്യ രഹാനെയും മൂന്നാം പന്തില്‍ സംപൂജ്യനായി രവീന്ദ്ര ജഡേജയും മടങ്ങി. 183 പന്തില്‍ 80 റണ്‍സെടുത്ത രഹാനെയെ ഷായി ഹോപ്പിന്റെ കൈകളിലെത്തിച്ചപ്പോള്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് വാലറ്റവും പെട്ടെന്ന് തന്നെ പുറത്തായതോടെ വിന്‍ഡീസിന് തിരിച്ചുവരവിന് അവസരമൊരുങ്ങി. അശ്വിന്‍ 35 റണ്‍സെടുത്തു.