SHARE

സാഹചര്യങ്ങൾക്കനുസരിച്ച് യുവ പുലികൾ ഉണർന്നതോടെ ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ നോക്കൗട്ടിലേക്ക് മുന്നേറി. നിർണായക മത്സരത്തിൽ ഇന്തൊനീഷ്യയെ 16-0 എന്ന വമ്പൻ മാർജിനിൽ തോൽപ്പിച്ചാണ് ഇന്ത്യ നോക്കൗട്ടിൽ കടന്നത്

ഗ്രൂപ്പ്‌ എ യിലെ അവസാന മത്സരത്തിൽ 15-0 എന്ന സ്കോറിനെങ്കിലും വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. (3-2). ഇന്ത്യയ്ക്കും പാക്കിസ്ഥാനും നാല് പോയിന്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.

ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്നു പുറത്തായതിനു പുറമെ ഈ വർഷം അവസാനം നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ പ്രതീക്ഷകളും അസ്തമിച്ചു. സൂപ്പർ ഫോറിലെ ആദ്യ മൂന്നു ടീമുകൾക്കാണ് ലോകകപ്പിന് അവസരം ലഭിക്കുക. ആതിഥേയരായ ഇന്ത്യ, ലോകകപ്പിൽ സ്ഥാനമുറപ്പിച്ചിരുന്നതിനാൽ ഏഷ്യാകപ്പിന് യുവതാരങ്ങളെയാണ് പരീക്ഷിച്ചത്.