SHARE
file photo

അടുത്ത വര്‍ഷം യു എ ഇ ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ കളിക്കും.ആതിഥേയരായ യു എ ഇ, ബഹ്‌റൈന്‍, തായ്‌ലന്‍ഡ് തുടങ്ങിയവരാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് പുറമേയുള്ളത്. അല്‍പ്പസമയം മുമ്പ് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ വെച്ചാണ് ഗ്രൂപ്പ് നിര്‍ണ്ണയം നടന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ദക്ഷിണ കൊറിയ ഗ്രൂപ്പ് സിയിലും ഇറാന്‍ ഗ്രൂപ്പ് ഡിയിലും സൗദി അറേബ്യ ഗ്രൂപ്പ് ഇയിലും ജപ്പാന്‍ ഗ്രൂപ്പ് എഫിലുമാണ് ഇത്തവണ കളിക്കുന്നത്. അടുത്ത ജനുവരി 5 മുതല്‍ ഫെബ്രുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുന്നത്.
നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയതിന് ശേഷം ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാരും, ഏറ്റവും മികച്ച 4 മൂന്നാംസ്ഥാനക്കാരും അവസാന 16 ലേക്ക് യോഗ്യത നേടും.

ഏഷ്യാ കപ്പിനുള്ള ഗ്രൂപ്പ് വിവരങ്ങള്‍:

ഗ്രൂപ്പ് എ: യു എ ഇ, തായ്‌ലന്‍ഡ്, ഇന്ത്യ, ബഹ്‌റൈന്‍

ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, സിറിയ, പലസ്തീന്‍, ജോര്‍ദാന്‍.

ഗ്രൂപ്പ് സി: ദക്ഷിണ കൊറിയ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്ക്, ഫിലിപ്പീന്‍സ്.

ഗ്രൂപ്പ് ഡി: ഇറാന്‍, ഇറാഖ്, വിയറ്റ്‌നാം, യെമന്‍.

ഗ്രൂപ്പ് ഇ: സൗദി അറേബ്യ, ഖത്തര്‍, ലെബനാന്‍, ഉത്തര കൊറിയ.

ഗ്രൂപ്പ് എഫ്: ജപ്പാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഒമാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍.