SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലാണ് ഇന്ത്യ. പൂനെയിലാണ് മത്സരം നടക്കുന്നത്.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ 14 റൺസെടുത്ത രോഹിത് ശർമയെ നഷ്ടമായി. തുടർന്ന് മായങ്ക് അ​ഗർവാളിന് കൂട്ടായി ചേതേശ്വർ പൂജാരയെത്തി. ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 138 റൺസ് നേടിയ ശേഷമാണ് 58 റൺസെടുത്ത പൂജാര പുറത്തായത്. തുടർന്ന് നായകൻ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ചായിരുന്നു മായങ്കിന്റെ മുന്നേറ്റം. സ്കോർ 198-ൽ എത്തിയപ്പോൾ 108 റൺസെടുത്ത മായങ്കും പുറത്തായി.

195 പന്തിൽ നിന്ന് 16 ഫോറും രണ്ട് സിക്സുമടക്കമാണ് മായങ്കിന്റെ ഇന്നിം​ഗ്സ്. മായങ്കിന്റേതടക്കം മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് കാ​ഗിസോ റബാദയാണ്. തുടർന്ന് കോഹ്ലിക്കൊപ്പം അജിൻക്യ രാഹനെ എത്തി. ഇരുവരും ചേർന്ന് കൂട്ടുകെട്ട് ഇപ്പോൾ തന്നെ 75 റൺസ് കൂട്ടിച്ചേർത്തു. കോഹ്ലി 63 റൺസോടെയും രഹാനെ 18 റൺസോടെയുമാണ് ക്രീസിൽ