SHARE

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എ ടീമും വിജയവും തമ്മില്‍ ഇനിയുള്ളത് കുറഞ്ഞ ദൂരം മാത്രം. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒമ്പതു വിക്കറ്റിന് 179 റണ്‍സ് എന്ന നിലയിലാണ്. ദക്ഷിണാഫ്രീക്കയ്ക്കുള്ളത് കേവലം 40 റണ്‍സിന്റെ ലീഡ് മാത്രം.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 164 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടിയായി ഇന്ത്യ നേടിയത് 303 റണ്‍സും. ഇന്ത്യ നേടിയ ഒന്നാം ഇന്നിംഗ്സ് ലീഡ് 139 റണ്‍സായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 104 പന്തില്‍ നിന്നും 48 റണ്‍സെടുത്ത ഹെന്റിക് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കു വേണ്ടി ഷഹ്ബാസ് നദീം മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ചു റണ്ണുമായി ലൂതോ സിംപാലയും റണ്ണൊന്നുമെടുക്കാതെ എന്‍ഗിഡിയുമാണ് ക്രീസില്‍.