SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ ലീഡ്. മുഹമ്മദ് ഷാമി എറിഞ്ഞ തെണ്ണുറ്റൊമ്പതാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ട്രാവിസ് ഹെഡിനെയും (72), ജോഷ്വ ഹെയ്‌സല്‍വുഡിനെയും (പൂജ്യം) വീഴ്ത്തിയാണ് ഇന്ത്യ ലീഡ് നേടിയത്. ഓസീസ് 235 റണ്‍സില്‍ എല്ലാവരും പുറത്തായി.

രാവിലെ നിര്‍ണായകമായ 44 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ നാഥന്‍ ലയേണിനും (24) ഹെഡിനുമായി. ഒരുഘട്ടത്തില്‍ ഓസീസ് ലീഡ് നേടുമെന്ന് തോന്നിച്ചതാണ്. എന്നാല്‍ ഷാമിയുടെ ഓവര്‍ ഇന്ത്യയെ തിരികെയെത്തിച്ചു. മാനസിക ആധിപത്യം നേടാന്‍ ഈ ലീഡ് ഇന്ത്യയ്ക്ക് ഗുണമാകും.

ഹെഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് കങ്കാരുക്കളെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചെടുത്തത്. 167 പന്തില്‍ കേവലം ആറുബൗണ്ടറികള്‍ മാത്രം ഉള്‍പ്പെടുന്നതാണ് ഹെഡിന്റെ ഇന്നിംഗ്‌സ്. ഇന്ത്യ ആദ്യ ഇന്നംഗ്‌സില്‍ 250 റണ്‍സാണ് എടുത്തത്.