SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാമിന്നിം​ഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തരിച്ചടി. സ്കോർ ബോർഡിൽ 25 റൺസ് ആയപ്പോൾ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.

ടോസ് നഷ്ടമായാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. കോമർ റോഷിന്റെ പന്തിൽ കീപ്പർ ഷായ് ഹോപിന് ക്യാച്ച് നൽകി ഓപ്പണർ മായങ്ക് അ​ഗർവാൾ പുറത്തായി. അഞ്ച് റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം. അതേ ഓവറിലെ തന്നെ അവസാന പന്തിൽ ഇന്ത്യക്ക് ഒരു തിരിച്ചടി കൂടി റോഷ് നൽകി.

ഇക്കുറി വീണത് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരായയിരുന്നു. ഹോപിന് തന്ന ക്യാച് നൽകി മടങ്ങുമ്പോൾ പൂജാരയുടെ സമ്പാദ്യം രണ്ട് റൺസ്. തുടർന്ന് കെ.എൽ.രാഹുലിന് കൂട്ടായി ക്യാപ്റ്റൻ വിരാട് കോഹ്ലിയെത്തി. എന്നാൽ ഒമ്പത് റൺസെടുത്ത കോഹ്ലിയെ ഷാനൺ ​ഗബ്രിയേൽ പുറത്താക്കിയതോടെ ഇന്ത്യ കനത്ത തിരിച്ചടി നേരിടുകയാണ്.