SHARE

ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. വാംഖഡെയിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പത്ത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ് ഇന്ത്യ

ടോസ് നഷ്ടപ്പെട്ടാണ് ബാറ്റിങ്ങിനറങ്ങിയതെങ്കിലും ആദ്യ പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്കിനെ ബൗണ്ടറി പറത്തിയാണ് രോഹത് ശർമ തുടങ്ങിയത്. അതേ ഓവറിൽ തന്നെ ഒരു ഫോർ കൂടി രോഹിത് അടിച്ചു. എന്നാൽ ഈ തകർത്തടിക്ക് അധികം ആയുസുണ്ടായിരുന്നില്ല. അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ സ്റ്റാർക്കിന് തന്നെ വിക്കറ്റ് നൽകി രോഹത് മടങ്ങി. പത്ത് റൺസാണ് രോഹിതിന്റെ സംഭാവന.

വൺ ഡൗണായി കെ.എൽ.രാഹുലാണ് ഇറങ്ങിയത്. രോഹിത് വീണിതിന് പിന്നാലെ രോാഹുലിനെ കാഴ്ചക്കാരനാക്കി ധവാൻ സ്കോർ ഉയർത്തുകയാണ്. 34 പന്തിൽ അഞ്ച് ഫോറുൾപ്പെടെ 25 റൺസോടെയാണ് ധവാൻ ക്രീസിലുള്ളത്. രാഹുലാകട്ടെ എട്ട് റൺസുമായി ഒപ്പമുണ്ട്.