SHARE

കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 72 റൺസിന്റെ നാണം കെട്ട തോൽ വി. 42 റൺസ് വഴങ്ങി 6 വിക്കറ്റെടുത്ത പേസ് ബൗളർ വെർണോൺ ഫിലാൻഡറാണ് ഇന്ത്യയെ തകർത്തത്. സ്കോർ : ദക്ഷിണാഫ്രിക്ക -286, 130 ഇന്ത്യ – 209, 135.

രണ്ടാം ഇന്നിംഗ്സിൽ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ ദയനീയ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 30 റൺസിൽ ആദ്യ വിക്കറ്റ് വീണ അവർക്ക് പിന്നെ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിനും, ഭുവനേശ്വർ കുമാറും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അശ്വിനെ വീഴ്ത്തിയ ഫിലാൻഡർ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകർക്കുകയായിരുന്നു.

നേരത്തെ നാലാം ദിനം ആദ്യ സെഷനിൽ 65 റൺസെടുക്കുന്നതിനിടെ 8 ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തിയെങ്കിലും അതിലും ശക്തമായി ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് മാത്രം 18 വിക്കറ്റുകളാണ് വീണത്. വിജയത്തോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ജനുവരി പതിമൂന്നാം തീയതി സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.