SHARE

അടുത്ത ദിവസം തുടങ്ങാനാരിക്കുന്ന അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ദീപക് ഹൂഡയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജ്‌രേക്കർ. സോണി സ്പോർട്സിന്റെ ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അയർലൻഡിനെതിരായ പരമ്പരയിൽ ഹൂഡയ്ക്ക് അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്, കാരണം, ഇക്കഴിഞ്ഞ ഐപിഎല്ലിൽ ദീപക് ഹൂഡയുടെ ഏറ്റവും മികച്ച പ്രകടനം നമ്മൾ കണ്ടുകഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്, മധ്യനിരയിൽ അദ്ദേഹത്തെ പോലെ ഒരു താരത്തെ ഇന്ത്യക്കിപ്പോൾ വേണം,വളരെ ബുദ്ധിമുട്ടേറിയ ദൗത്യമാണത്, എന്നാൽ ഐപിഎല്ലിൽ ഹൂഡ ഉജ്ജ്വലമായി അത് നിർവഹിച്ചു, മഞ്ജ്‌രേക്കർ പറഞ്ഞു.

പുതുമുഖ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പമാണ് കഴിഞ്ഞ ഐപിഎല്ലിൽ ഹൂഡ കളിച്ചത്. ലഖ്നൗവിന്റെ പ്ലേ ഓഫിലേക്കുള്ള കുതിപ്പിൽ മധ്യനിരയിലെ ഹൂഡയുടെ പ്രകടനം നിർണായകമായി. നാല് അർധസെഞ്ച്വറികളടക്കം 451 റൺസാണ് ഹൂഡ നേടിയത്.