SHARE

അടുത്ത വര്‍ഷം യു എ ഇയില്‍ വെച്ച് നടക്കുന്ന എ എഫ് സി ഏഷ്യാ കപ്പാണ് ഇനി ഇന്ത്യന്‍ ഫുട്‌ബോളിനെ കാത്തിരിക്കുന്ന അഗ്നിപരീക്ഷ. ഏഷ്യാ കപ്പിന്റെ മുമ്പ് ഭുഖണ്ഡത്തിലെ ആദ്യ പത്തു സ്ഥാനക്കാരായ ടീമുകളുമായി അവരുടെ നാട്ടില്‍ ഇന്ത്യ കളിക്കണമെന്നാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അഭിപ്രായം. ഒരു അഭിമുഖത്തിനിടയിലാണ് ഛേത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

‘ ഏഷ്യയിലെ ആദ്യ പത്തു റാങ്കുകാരുമായി നമ്മള്‍ കളിക്കേണ്ടതുണ്ട്, ലോകകപ്പില്‍ കളിക്കുന്ന ആദ്യ അഞ്ചു സ്ഥാനക്കാരുമായി (ഓസ്‌ട്രേലിയ, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി അറേബ്യ) കളിക്കുന്നത് പ്രയാസകരമാണ്, എന്നാല്‍ അവരെയും നമ്മള്‍ നേരിടണം, നമ്മളേക്കാള്‍ മികച്ച ടീമുകളുമായി അവരുടേ നാട്ടില്‍ വെച്ച് തന്നെ കളിക്കണം’ – ഛേത്രി പറഞ്ഞു. എവേ മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മോശമാണെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.

-Advertisement-

അടുത്തിടെ മുംബൈയില്‍ നടന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ കിരിടം ചൂടിയിരുന്നു. ന്യൂസിലന്‍ഡ്, കെനിയ, ചൈനീസ് തായ്‌പേയ് തുടങ്ങിയവരാണ് ഇന്ത്യക്ക് പുറമേ, ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. ടൂര്‍ണ്ണമെന്റിലെ ഗോള്‍വേട്ടക്കാരനായ ഛേത്രിയുടെ മികവില്‍ കെനിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. അടുത്ത വര്‍ഷം ജനുവരി 5 മുതല്‍ ഫെബ്രുവരി 1 വരെയാണ് ഏഷ്യാകപ്പ്.