SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 143 റൺസ് വിജയലക്ഷ്യം. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.എന്നാൽ പിന്നീട് ഇത് നിലനിർത്താൻ ലങ്കയ്ക്കായില്ല. 34 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ. അവിഷ്ക ഫെർണാണ്ടോ 22-ും ധനുഷ്ക ​ഗുണതിലക 20 റൺസും നേടി. ഇന്ത്യക്കായി ഷെർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

18-ാം ഓവറിലായിരുന്നു ഠാക്കൂർ നേടിയ മൂന്ന് വിക്കറ്റുകളും. രണ്ടാം പന്തിൽ ധനഞ്ജയ ഡി സിൽവയെ വീഴ്ത്തിയ ഷെർദുൽ, അവസാന രണ്ട് പന്തുകളിൽ ഇസിറു ഉദാനയേയും ലസിത് മലിം​ഗയേയും വീഴ്ത്തി. കുൽദീപ് യാദവും നവ്ദീപ് സെയ്നിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.