SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 208 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഇരുപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. അർദ്ധസെഞ്ച്വറി നേടിയ ഷിമ്രോൺ ഹെറ്റ്മെയറാണ് വീൻഡീസ് നിരയിലെ ടോപ് സ്കോറർ.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ലെൻഡി സിമൺസിനെ വീഴ്ത്തി ദീപക്ക് ചഹാർ ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ എവിൻ ലെവിസും ബ്രണ്ടൻ കിങ്ങും ചേർന്ന് സ്കോർ ഉയർത്തി. സ്കോർ 64-ൽ എത്തിയപ്പോൾ 40 റൺസെടുത്ത ലെവിസ് പുറത്തായി. 17 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടങ്ങിയതായിരുന്നു ലെവിസിന്റെ ഇന്നിം​ഗ്സ്. സ്കോർ 101-ൽ എത്തിയപ്പോൾ 31 റൺസെടുത്ത കിങ്ങും വീണു.

-Advertisement-

നാലാം വിക്കറ്റിൽ ഷിമ്രോൺ ഹെറ്റ്മയറും ക്യാപ്റ്റൻ കീറോൺ പൊള്ളാർഡും ചേർന്ന് 71 റൺസാണ് അടിച്ചുകൂട്ടിയത്. ഹെറ്റ്മെയർ 41 പന്തിൽ രണ്ട് ഫോറും നാല് സിക്സുമടക്കം 56 റൺസ് നേടിയാണ് പുറത്തായത്. പൊള്ളാർഡ് 19 പന്തിൽ ഒരു ഫോറും നാല് സിക്സുമടക്കം 37 റൺസ് നേടി. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.