SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 231 റൺസ്. ആറ് വക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ് ഓസീസിനെ തകർത്തത്. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം

ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ പതിവ് പോലെ ഓസീസിന്റെ തുടക്കം പാളി. സ്കോർ ബോർഡ് മുപ്പത് എത്തുന്നതിന് മുമ്പ് തന്നെ രണ്ട് ഓപ്പണർമാരേയും ഭുവനേശ്വർ കുമാർ മടക്കി. തുടർന്ന കഴിഞ്ഞ മത്സരങ്ങളിൽ മികവ് പുലർത്തിയ ഉസ്മാൻ ഖവാജ- ഷോൺ മാർഷ് സഖ്യം മൂന്നാം വിക്കറ്റിൽ മികച്ച രീതിയിൽ മുന്നേറി. തുടർന്നായിരുന്നു ചാഹലിന്റെ മാജിക്ക്. സ്കോർ 100-ൽ എത്തിയപ്പോൾ 39 റൺസെടുത്ത മാർഷിനെ പുറത്താക്കിയാണ് ചാഹൽ തുടങ്ങിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ചാഹൽ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു

-Advertisement-

58 റൺസ് നേടിയ പീറ്റർ ഹാൻസ്കോമ്പാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. ഹാൻസ്കോമ്പിന്റെ വിക്കറ്റും ചാഹലിന് തന്നെയായിരുന്നു. പത്ത് ഓവർ എറിഞ്ഞ് 41 റൺസ് മാത്രം വഴിങ്ങിയാണ് ചാഹൽ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തി.