SHARE
File image

ഏഷ്യാ കപ്പിൽ ബഹ്റിനോടേറ്റ അപ്രതീക്ഷിത തോൽവിയോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇതിന് പിന്നാലെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനവുമൊഴിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ പരിശീലകനെ തേടുകയാണ് അധികൃതർ. ആൽബർട്ട് റോക്കയടക്കമുള്ളവരുടെ പേരുകൾ ചർച്ചയ്ക്ക് വരുന്നതിനിടെ പ്രധാനനിർദേശവുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം ഐ.എം.വിജയൻ.

പുതിയ പരിശീലകനായി ഇന്ത്യക്കാരന് തന്നെ പ്രധാന പരി​ഗണന നൽകണമെന്നാണ് വിജയന്റെ ആവശ്യം. കോൺസ്റ്റന്റൈന്റ് കീഴിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു, എന്നാൽ സംഭവിച്ചത് സംഭവിച്ചു. ഇന്ത്യയിൽ തന്നെ യോ​ഗ്യരായ ഒട്ടേറെ പരിശീലകരുണ്ട്, ഇനി അവർക്ക് ഒരു അവസരം നൽകണം. സെയിദ് നെയ്മു​ദീനും സുഖ്‌വീന്ദർ സിങ്ങും പരിശീലകരായിരുന്നപ്പോൾ ഇന്ത്യ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു, ഇന്ത്യൻ പരിശീലകർക്ക് കളിക്കാരെ നന്നായി മനസിലാക്കാനും സാധിക്കും, ഐ.എം.വിജയൻ പറഞ്ഞു

മലയാളി താരങ്ങളായ അനസ് പരിക്കേറ്റ് പുറത്തായതും, രണ്ടാം പകുതിയിൽ ആഷിഖിന് പിൻവലിച്ചതുമാണ് ബഹ്റിനെതിരെ ഇന്ത്യയെ ഏറ്റവുമധികം ബാധിച്ചതെന്നും വിജയൻ പറഞ്ഞു. ഇന്ത്യ സമനില മാത്രം മുന്നിൽ കണ്ടാണോ കളിച്ചതെന്നറിയല്ല, എന്നാൽ വളരെ മോശം പ്രകടനമായിരുന്നു ടീം നടത്തിയതെന്നും, ഇതിഹാസം കൂട്ടിച്ചേർത്തു