SHARE

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരയ്ക്ക് ജനുവരി 23-ന് തുടക്കമാകും. അഞ്ച് ഏകദിങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുളളത്. ജനുവരി 18-ന് ഓസ്ട്രേലിയക്കെതിരായ അവസാന മത്സരം കഴിഞ്ഞായിരിക്കും ഇന്ത്യ ന്യൂസിലൻഡിലേക്ക് പോകുക.

ജനുവരി 23-ന് നേപ്പിയറിലാണ് ആദ്യ ഏകദിനമത്സരം നടക്കുക. ഇന്ത്യൻ സമയം രാവിലെ 7.30-ന് മത്സരങ്ങൾ തുടങ്ങും. തുടർന്ന് 26, 28, 31, ഫെബ്രുവരി 3 എന്നീ തിയികളിലായിരിക്കും മറ്റ് ഏകദിന മത്സരങ്ങൾ. എല്ലാ മത്സരങ്ങളും ഏഴരയ്ക്ക് തന്നെ തുടങ്ങും. ഫെബ്രുവരി ആറിന് ടി20 പോരാട്ടങ്ങൾ തുടങ്ങും.

വെല്ലിങ്ടണിൽ നടക്കുന്ന ആദ്യ ടി20 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ന് തുടങ്ങും. എട്ടിന് ഓൿലാന്റിലാണ് രണ്ടാം ടി20, ഇത് 11.30-ന് തുടങ്ങും. മൂന്നാമത്തേയും അവസാനത്തേയും ടി20 ഹമിൽട്ടണിലാണ് ഇതും 12.30-ന് തുടങ്ങുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.