SHARE

ലോകകപ്പ് യോഗ്യതാ റൗണ്ടിനു മുന്നോടിയായി ഇന്ത്യന്‍ ടീമും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്. ആദ്യ പകുതിയാലായിരുന്നു ഗോളുകള്‍ പിറന്നത്.

34-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികം വൈകാതെ പത്തു മിനിട്ടിനുശേഷം നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ടീമില്‍ പുതുതായി എത്തിയ അസമോഹ ഗ്യാനിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ മറുപടി ഗോള്‍.

രണ്ടാം പകുതിയില്‍ പൂര്‍ണ്ണമായ മാറ്റങ്ങളോടെയായിരുന്നു ഇന്ത്യ കളിച്ചത്. കളിയ്ക്കിടെ സന്ദേശ് ജിങ്കാനു പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിനു പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കു തിരിച്ചടിയാകും.

രണ്ടാം റൗണ്ടില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല ഇതോടെ മത്സരം സമനിലയില്‍ കലാശിച്ചു. ഈ മാസം പതിനഞ്ചിനാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്.