SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇൻഡോറിലാണ് മത്സരം നടക്കുന്നത്. അസമിലെ ​ഗുവാഹത്തിയിൽ ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലുമെറിയാതെ ഉപേക്ഷിച്ച ആദ്യ മത്സരത്തിലെ അതേ ടീമുമായി തന്നെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. ലങ്കയും അതേ ടീമുമായി തന്നെയാണ് ഇറ്ങ്ങുന്നത്.

ഇന്ത്യൻ ടീം; വിരാട് കോഹ്ലി, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, ഷർദുൽ ഠാക്കൂർ,കുൽദീപ് യാദവ്, നവദീപ് സെയ്നി, ജസ്പ്രീത് ബുംറ

-Advertisement-

മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാണ് ലങ്കയ്ക്കെതിരെ നടക്കുന്നത്. മൂന്നാം മത്സരം ജനുവരി പത്തിന് പൂനെയിൽ നടക്കും