SHARE

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ മത്സരത്തിൽ ബെം​ഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു .ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ, ടീമിലേക്ക് വിളിച്ച രവീന്ദ്ര ജഡേജ ഇന്ന് കളിക്കും

​ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ ബെം​ഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. പ്രത്യേകിച്ച് പ്രധാന എതിരാളികളായ പാകിസ്ഥാനെിരെ നേടിയ മിന്നുന്ന ജയം. നായകൻ രോഹിത് ശർമയുൾപ്പെടെ പ്രധാനതാരങ്ങളെല്ലാം ബാറ്റിങ്ങിൽ മികവ് പുലർത്തുന്നത് ഇന്ത്യക്ക് ആശ്വാസമാണ്.

ബെം​ഗ്ലാദേശാകട്ടെ ആ​ദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്തിട്ടും രണ്ടാം മത്സരത്തിൽ അഫ്​ഗാനിസ്ഥാനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന്. അഫ്​ഗാനെതിരായ മത്സരത്തിൽ വിശ്രമത്തിലായിരുന്ന സൂപ്പർ താരങ്ങളായ മുഷ്തഫിസുർ റഹ്മാനും മുഷ്ഫിഖർ റഹീമും ഇന്ന് കളിക്കുമെന്നത് ബെം​ഗ്ലാദേശിന് ആശ്വാസമാണ്.