SHARE

അണ്ടർ 17 ലോകകപ്പിന്റെ വിജയകരമായ അതിഥേയത്വത്തിന് ശേഷം വേറേയും ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തുടങ്ങി. 2020-ലെ അണ്ടർ 17 വനിതാ ലോകകപ്പിനായി അവകാശവാദമുന്നയിച്ച ഇന്ത്യ മറ്റ് ചില ടൂർണമെന്റുകൾക്കുമായി ശ്രമം നടത്തിയേക്കും

2017-ൽ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ അതിഥേയത്വത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ കൂടുതൽ അന്താരാഷ്ട്ര ടൂർണമെന്റുകൾ നടത്തനാണ് ഫെഡറേഷന്റെ നീക്കം. അണ്ടർ 17 വനിതാ ലോകകപ്പിനായി നേരത്ത തന്നെ ഇന്ത്യ അവകാശമുന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ 2021-ലെ അണ്ടർ 20 ലോകകപ്പ്, 2024-ലെ ഫുട്സാൽ ലോകകപ്പ് എന്നിവയുടെ അതിഥേയത്വത്തിനായും അവകാശവാദമുന്നയിച്ചേക്കും

ഫിഫ ടൂർണമെന്റുകൾക്ക് പുറമെ എ.എഫ്.സി ടൂർണമെന്റുകൾക്കായും ഇന്ത്യ ശ്രമം നടത്തും. 2023- അണ്ടർ 23 ഏഷ്യാ കപ്പ്, 2022-ലെ വനിതാ ഏഷ്യാ കപ്പ്, 2027-ലെ ഏഷ്യാ കപ്പ് എന്നീ ടൂർണമെന്റുകളിലാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്.