SHARE

ഏഷ്യാ കപ്പിലെ നിർണായക ​ഗ്രൂപ്പ് മത്സരത്തിൽ ബഹ്റനെ നേരിടുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രശംസയേറ്റുവാങ്ങിയ മധ്യനിര താരം അനുരുദ്ധ ഥാപ ഇന്ന് കളിക്കുന്നില്ല. റൗളിൻ ബോർജാസാണ് പകരക്കാരൻ. മറ്റ് മാറ്റങ്ങൾ ഒന്നും ടീമിലില്ല. അതേസമയം മധ്യനിര താരം പ്രണോയ് ഹാൾഡറാണ് ഇന്ന് ടീമിനെ നയിക്കുക

​ഗോൾവല കാക്കാൻ ​ഗുർപ്രീത് സന്ധുവിനാണ് നിയോ​ഗം. പിൻനിരയിൽ സന്ദേശ് ജിം​ഗന്, അനസ് എടത്തൊടിക, സുഭാശിഷ് ബോസ്, പ്രീതം കോട്ടാൽ എന്നിവർ അണിനിരക്കും. മധ്യനിരയിൽ പ്രണോയ് ഹാൾഡറിനൊപ്പം റൗളിൻ ബോർജസ് കളിമെനയും. വിങ്ങുകളിലൂടെ മുന്നേറാൻ ഉദാന്ത സിംങ്ങും, ഹോളിചരൻ നർസാരിയും.

മുൻനിരയിൽ പരിചയമ്പന്നനായ സുനിൽ ഛേത്രിക്കൊപ്പം ആഷിഖ് കുരൂണിയന് തന്നെയാണ് ഇന്നും അവസരം നൽകിയത്. റാങ്കിങ്ങിൽ പിന്നിലുള്ള എതിരാളികൾക്കെതിരെ വിജയിക്കാനായൽ പ്രീക്വാർട്ടർ എന്ന ചരിത്രനേട്ടം ഇന്ത്യക്ക് സ്വന്തമാകും.