SHARE

കൊറോണ വൈറസ് അപകടകരമായ രീതിയിൽ പടരുന്നതിനാൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കാണികളെ പ്രവേശിപ്പിക്കാതെയാകും നടത്തുക എന്ന് സൂചന. ലക്നൗവിലും, കൊൽക്കത്തയിലുമാണ് ഈ മത്സരങ്ങൾ നടക്കുന്നത്‌. കഴിഞ്ഞ ദിവസം ധർമ്മശാലയിൽ നടക്കാനിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.

മാർച്ച് 15 ന് ലക്നൗവിലും, 18 ന് കൊൽക്കത്തയിലുമാണ് ഏകദിന പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ നടക്കേണ്ടത്‌. ലക്നൗവിൽ നടക്കുന്ന മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബെംഗാളും സമാന തീരുമാനമെടുത്ത് കഴിഞ്ഞതായാണ്‌ സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അതേ സമയം കൊറോണ ഭീഷണിയെത്തുടർന്ന് ഈ വർഷത്തെ രഞ്ജി ട്രോഫി ഫൈനലിന്റെ അഞ്ചാം ദിനത്തെ കളിയും അടഞ്ഞ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം നൽകാതെയാവും നടത്തുക. ഇക്കാര്യം കഴിഞ്ഞ ദിവസം ബിസിസിഐ വ്യക്തമാക്കിയിരുന്നു. ബെംഗാളും, സൗരാഷ്ട്രയും തമ്മിലാണ് ഈ പോരാട്ടം.