SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കേപ്പ് ടൗണിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോന്ന് വീതം ജയിച്ച സാഹചര്യത്തിൽ മൂന്നാം മത്സരം ഏറെ നിർണായകമാണ്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റമാണ് ഇന്ന് ഇന്ത്യൻ നിരയിലുള്ളത്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ പുറത്തിരുന്ന നായകൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി. ഇതോടെ കഴിഞ്ഞ മത്സരത്തിൽ കോഹ്ലിക്ക് പകരമിറങ്ങി ശ്രദ്ധേയ പ്രകടനം നടത്തിയ ഹനുമ വിഹാരി പുറത്തായി. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജും ഈ മത്സരം കളിക്കില്ല. സിറാജിന് പകരം ഉമേഷ് യാദവ് പ്ലേയിങി ഇലവനിൽ ഇടം പിടിച്ചു. രണ്ടാം ടെസ്റ്റിൽ വിജയിച്ച അതേ ടീമിനെയാണ് ദക്ഷിണാഫ്രിക്ക കളിത്തിലിറക്കുന്നത്.

ഇന്ത്യൻ ടീം- വിരാട് കോഹ്ലി, കെഎൽ രാഹുൽ,മായങ്ക് അ​ഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ,റിഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ഷർ​ദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.