SHARE

അഫ്​ഗാനിസ്ഥാനെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ മികച്ച ടീമുമായി ഇന്ത്യ. ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ കളിച്ച ആദ്യ ഇലവനിൽ നിന്ന് രണ്ട് നിർണായക മാറ്റമാണ് ഇന്നത്തെ മത്സരത്തിൽ പരിശീലകൻ ഇ​​ഗോർ സ്റ്റിമാച്ച് വരുത്തിയത്. മലയാളി താരം ആഷിഖ് കുരൂണിയൻ ആദ്യ ഇലവനിൽ തിരിച്ചെത്തി.

ഗുർപ്രീക് സിങ് സന്ധുവാണ് ഇന്നും ഇന്ത്യയുടെ ​ഗോൾവലാ കാക്കുന്നത്. രാഹുൽ ബെക്കെ, സന്ദേശ് ജിം​ഗൻ, ചിങ്ലൻ സന സിങ്, സുഭാശിഷ് ബോസ് എന്നിവരാണ് പ്രതിരോധനിരയിലുള്ളത്. ​ഗ്ലാൻ മാർട്ടിൻസ്, സുരേഷ് സിങ്, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരാണ് മിഡ്ഫീൽഡർമാർ. ആഷിഖിനൊപ്പം മൻവീർ സിങ്ങും വിങ്ങറായി കളിക്കും. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഏക സ്ട്രൈക്കർ. കഴിഞ്ഞ മത്സരത്തിൽ കളിച്ച ബിപിൻ സിങ്, ഉദാന്ത സിങ് എന്നിവർക്ക് പകരമാണ് രാഹുൽ ബെക്കെയും ആഷിഖും ആദ്യ ഇലവനിലെത്തിയത്.

മലയാളി താരം സഹൽ അബ്ദുൾ സമദ്, ആദിൽ ഖാൻ, അനിരുദ് ഥാപ. അപൂയ റാൾട്ടെ, പ്രീതം കോട്ടാൽ. ആകാശ് മിശ്ര, പ്രണോയ് ഹാൾഡർ, ലിസ്റ്റൻ കോളാസോ തുടങ്ങിയ താരങ്ങൾ പകരക്കാരുടെ ബഞ്ചിലുണ്ട്.