SHARE

2022-ൽ നടക്കാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഏ.എഫ്.സി. വനിതാ ഫുട്ബോൾ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ഡിസംസബർ മുതൽ 2023 ജനുവരി വരെയായാണ് മത്സരങ്ങൾ നടത്തുക.

ഇന്ത്യക്ക് പുറമെ ചൈനീസ് തായ്പേയ്, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റ് ആതിഥേയത്വത്തിനായി താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇന്ത്യക്ക് അവസരം നൽകാൻ ഫെബ്രുവരിയിൽ തന്നെ തീരുമാനിച്ചിരുന്നു. തുടർന്നാണിപ്പോൾ ഈ തീരുമാനത്തിന് അം​ഗീകാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് വനിതാ ഏഷ്യാ കപ്പ് ഇന്ത്യയിലേക്കെത്തുന്നത്. നേരത്തെ 1979-ൽ പോരാട്ടം ഇന്ത്യയിൽ നടന്നപ്പോൾ കോഴിക്കോടായിരുന്നു മത്സരങ്ങൾക്ക് വേദിയാത്.

-Advertisement-

2018-ൽ ജോർദാനിലായിരുന്നു വനിതാ ഏഷ്യാ കപ്പ് നടന്നത്. അന്ന് എട്ട് ടീമുകളാണ് പങ്കെടുന്നത്. എന്നാൽ ഇന്ത്യയിലേക്കെത്തുമ്പോൾ ടീമുകളുടെ എണ്ണം 12 ആയി ഉയരും. ഈ സാഹചര്യത്തിൽ രണ്ട് വേദികളിലായി മത്സരങ്ങൾ നടത്താനാണ് ആലോചന. നവി മുംബൈയും അഹമ്മദാബാദുമാണ് പരി​ഗണിക്കുന്നത്. ആതിഥേയരെന്ന നിലയിൽ ഇന്ത്യയും ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നുണ്ട്. മുമ്പ് രണ്ട് തവണ രണ്ടാം സ്ഥാനക്കാരിയിട്ടുള്ള ഇന്ത്യ 2003-നേ ശേഷം ഇതിൽ പങ്കെടുത്തിട്ടേയില്ല.

അടുത്തകാലത്തായി ഇന്ത്യ അതിഥേയത്വം വഹിക്കുന്ന മൂന്നാം പ്രധാന ടൂർണമെന്റാണിത്. നേരത്തെ 2017-ൽ അണ്ടർ 17 ലോകകപ്പ് ഇന്ത്യ വിജയകരമായി നടത്തിയരുന്നു. തുടർന്ന് അടുത്ത വർഷം അണ്ടർ 17 വനിതാ ലോകകപ്പിനും ഇന്ത്യ വേദിയൊരുക്കും.