SHARE

2020 ലെ അണ്ടർ 17 ലോകകപ്പിന് ഇന്ത്യ വേദിയാകും. കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാനിനൊ ഇൻഫന്റീനോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷ വാർത്തയാണ് ഇത്.

2017 ൽ നടന്ന അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പ് വിജയകരമായി നടത്താൻ കഴിഞ്ഞതാണ് ഒരു ലോകകപ്പ് കൂടി ഇന്ത്യയ്ക്ക് നൽകാൻ ഫിഫ തീരുമാനിച്ചതിന് കാരണം. ആതിഥേയരായതിനാൽ ഇന്ത്യൻ ടീമിന് ലോകകപ്പിലേക്ക് നേരിട്ട് ക്ഷണം ലഭിക്കും. ആദ്യമായാണ് ഇന്ത്യ അണ്ടർ 17 ലോകകപ്പ് കളിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ സ്പെയിനാണ് നിലവിലെ അണ്ടർ 17 വനിതാ ലോക ചാമ്പ്യന്മാർ‌.

ആതിഥേയരായ ഇന്ത്യ അടക്കമുള്ള 16 ടീമുകളാകും ഈ ലോകകപ്പിൽ മത്സരിക്കുക. ഇതിനാൽ 4 വേദികളിലായിട്ടാവും മത്സരങ്ങൾ നടക്കുക. 2017 ലെ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയിലെ 6 നഗരങ്ങളായിരുന്നു. അടുത്ത വർഷം ഒക്ടോബറിലാണ് ഈ ലോകകപ്പ്‌ നടക്കുക.