SHARE

അടുത്ത മാസം നടക്കാനാരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ ദേശീയ ടീംമിന്റെ ക്യാംപ് ഓ​ഗ്സ്റ്റ് 15 മുതൽ. കൊൽക്കത്തയിലാണ് ഇക്കുറി ക്യാംപ് നടക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കൊൽക്കത്തയിൽ ദേശീയ ടീമിന്റെ പരിശീലനം നടക്കുന്നത്. സെംപ്റ്റംബർ ആദ്യം നേപ്പാളിനെതിരെയാണ് ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കുക.

ഓ​ഗ്സ്റ്റ് 15-ന് കളിക്കാരെല്ലാവരും കൊൽക്കത്തയിലെ ക്യാംപിലെത്തും. എന്നാൽ തൊട്ടടുത്ത ദിവസം മുതലാണ് പരിശീലന സെഷനുകൾ തുടങ്ങുക. 23 കളിക്കാരാണ് ഓ​ഗസ്റ്റ് 15-ന് കൊൽക്കത്തയിലെത്തുക. ഏ.എഫ്.സി കപ്പിൽ കളിക്കുന്ന എ.ടി.കെ മോഹൻ ബ​ഗാൻ, ബെം​ഗളുരു എഫ്.സി എന്നിവരുടെ താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും.മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും രാഹുൽ കെ.പിയും കൊൽക്കത്തയിൽ അടുത്തയാഴ്ചയെത്തും. എന്നാൽ ബെം​ഗളുരു എഫ്.സിക്കായി കളിക്കുന്ന മലയാളി താരം ആഷിഖ് കുരൂണിയൻ പിന്നീടേ ടീമിനൊപ്പം ചേരു.

23 അം​ഗ ടീം- ധീരജ് സിങ് മൊയ്റ്തിം, വിശാൽ കെയ്ത്(​ഗോൾക്കീപ്പർമാർ) ആശിഷ് റായ്, ആകാശ് മിശ്ര, ചിങ്ലൻസന സിങ്, ആദിൽ ഖാൻ, നേരന്ദർ ​ഗെ്ഹലോട്ട്, രാഹുൽ ബെക്കെ,സെരിറ്റൻ ഫെർണാണ്ടസ്, മന്ദർ റാവു ദേശായി(പ്രതിരോധനിര), ആപുയ റാൾട്ടെ, ​ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ, ബ്രണ്ടൻ ഫെർണാണ്ടസ്, സഹൽ അബ്ദുൾ സമദ്,ഹളിചരൻ നർസാരി, മുഹമ്മദ് യാസിർ, ബിപിൻ സിങ്, ജീക്സൻ സിങ്(മധ്യനിര), രാഹുൽ കെ.പി, ഇഷാൻ പണ്ഡിത, ഫാറുഖ് ചൗധരി, റഹീം അലി(മുൻനിര). ക്യാപ്റ്റൻ സുനിൽ ഛേത്രി, വൈസ് ക്യാപ്റ്റൻമാരായ ​ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിം​ഗൻ തുടങ്ങി ബ​ഗാന്റേയും ബെം​ഗളുരുവിന്റേയും 13 താരങ്ങൾ പിന്നീട് ടീമിന്റെ ക്യാംപിൽ ചേരും.