SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങളുണ്ടായേക്കും. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കടക്കം നാല് താരങ്ങൾക്ക് അടുത്ത മത്സരത്തിൽ പകരക്കാർ വന്നേക്കും. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുമെന്ന് നേരെത്ത് അറിയിച്ചിരുന്നതാണ്. ഇതിനുപുറമെ ബൗളർ മുഹമ്മദ് ഷമി പരുക്കേറ്റും പുറത്തായി. ഇതോടെ ഇവർക്ക് പകരക്കാരായി കെ.എൽ രാഹുലും, മുഹമ്മദ് സിറാജും ഇറങ്ങുമെന്നാണ് സൂചന. സിറാജിനൊപ്പം നവ്ദീപ് സെയ്നിയേയും പരി​ഗണിക്കുന്നുണ്ട്. ഡിസംബർ 26-നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക

ഈ മാറ്റങ്ങൾക്ക് പുറമെ കഴിഞ്ഞ മത്സരത്തിൽ ദയനിയ പ്രകടനം നടത്തിയ ഓപ്പണർ പൃഥ്വി ഷായും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും അടുത്ത മത്സരത്തിൽ കളിക്കാനിടയില്ല. ഷായ്ക്ക് പകരം ശുഭ്മൻ ​ഗില്ലിനേയും സാഹയ്ക്ക് പകരം റിഷ്ഭ് പന്തിനേയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത.