SHARE

ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് ഇന്ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തോടെ തുടക്കമാവുകയാണ്.
ഭൂരിഭാഗം സീനിയർ താരങ്ങളും ഇംഗ്ല‌ണ്ട് പര്യടനത്തിലായതിനാൽ തങ്ങളുടെ രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ശിഖാർ ധവാൻ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡാണ്.

മൂന്ന് മത്സരങ്ങൾ വീതമടങ്ങുന്ന ഏകദിന, ടി20 പരമ്പരകളാണ് ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ കളിക്കുക. നേരത്തെ ഈ മാസം 13 നാണ് മത്സരങ്ങൾ ആരംഭിക്കാനിരുന്നതെങ്കിലും ശ്രീലങ്കൻ ക്യാമ്പിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരമ്പര അഞ്ച് ദിവസത്തേക്ക് നീട്ടി വെക്കാൻ ഇരു ക്രിക്കറ്റ് ബോർഡുകളും ചേർന്ന് തീരുമാനിക്കുകയായിരുന്നു‌.

ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ മത്സരക്രമം

ജൂലൈ 18 – ആദ്യ ഏകദിനം – 3 PM

ജൂലൈ 20 – രണ്ടാം ഏകദിനം – 3 PM

ജൂലൈ 23 – മൂന്നാം ഏകദിനം – 3 PM

ജൂലൈ 25 – ഒന്നാം ടി20 – 8 PM

ജൂലൈ 27 – രണ്ടാം ടി20 – 8 PM

ജൂലൈ 29 – മൂന്നാം ടി20 – 8 PM

(ഏകദിന, ടി20 പരമ്പരയിലെ മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്നത് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയമാണ്).

മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം

സോണി സ്പോർട്സ് നെറ്റ് വർക്കാണ് ഇന്ത്യ-ശ്രീലങ്ക മത്സരങ്ങൾ രാജ്യത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. സോണി ലൈവ് ആപ്പിലൂടെയും മത്സരങ്ങൾ തത്സമയം കാണാം.

ഇന്ത്യൻ ടീം – ശിഖാർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, റുതുരാജ് ഗെയിക്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ടെ, ഹാർദിക് പാണ്ട്യ, നിതീഷ് റാണ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ, രാഹുൽ ചഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ട്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, നവ്ദീപ് സൈനി, ചേതൻ സക്കറിയ.

നെറ്റ് ബോളർമാർ – ഇഷാൻ പൊറെൽ, സന്ദീപ് വാര്യർ, അർഷ്ദീപ് സിംഗ്, സായി കിഷോർ, സിമർജിത് സിംഗ്.

ശ്രീലങ്കൻ സ്ക്വാഡ്

ദാസുൻ ഷനക (ക്യാപ്റ്റൻ), ധനഞ്ജയ ‌ഡിസിൽവ, ആവിഷ്ക ഫെർണാണ്ടോ, ഭാനുക രജപക്സ, പതും നിസാങ്ക, ചരിത് അസലങ്ക, വാനിന്ദു ഹസരംഗ, ആഷൻ ബണ്ടാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേശ് മെൻഡിസ്, ചാമിക കരുണരത്നെ, ബിനുര ഫെർണാണ്ടോ (ടി20 പരമ്പരക്ക് മാത്രം), ദുഷ്മന്ത ചമീര, ലക്ഷൻ സണ്ടകൻ, അകില ധനഞ്ജയ, ഷിറാൻ ഫെർണാണ്ടോ, ധനഞ്ജയ ലക്ഷൻ, ഇഷാൻ ജയരത്നെ, പ്രവീൺ ജയവിക്രമ, അസിത ഫെർണാണ്ടോ, കാസുൻ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന