SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീം ലങ്കയിൽ വിമാനമിറങ്ങിക്കഴിഞ്ഞു.‌ഭൂരിഭാഗം സീനിയർ താരങ്ങളും ഇംഗ്ല‌ണ്ട് പര്യടനത്തിലായതിനാൽ തങ്ങളുടെ രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ശിഖാർ ധവാൻ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡാണ്. മൂന്ന് മത്സരങ്ങൾ വീതമടങ്ങുന്ന ഏകദിന, ടി20 പരമ്പരകളാണ് ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ കളിക്കുക.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ

ജൂലൈ 18 – ആദ്യ ഏകദിനം – 3 PM

ജൂലൈ 20 – രണ്ടാം ഏകദിനം – 3 PM

ജൂലൈ 23 – മൂന്നാം ഏകദിനം – 3 PM

ജൂലൈ 25 – ഒന്നാം ടി20 – 8 PM

ജൂലൈ 27 – രണ്ടാം ടി20 – 8 PM

ജൂലൈ 29 – മൂന്നാം ടി20 – 8 PM

(ഏകദിന, ടി20 പരമ്പരയിലെ മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്നത് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയമാണ്).

മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം

സോണി സ്പോർട്സ് നെറ്റ് വർക്കാണ് ഇന്ത്യ-ശ്രീലങ്ക മത്സരങ്ങൾ രാജ്യത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. സോണി ലൈവ് ആപ്പിലൂടെയും മത്സരങ്ങൾ തത്സമയം കാണാം.

പരമ്പരക്കുള്ള ഇന്ത്യൻ ടീം – ശിഖാർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, റുതുരാജ് ഗെയിക്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ടെ, ഹാർദിക് പാണ്ട്യ, നിതീഷ് റാണ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ, രാഹുൽ ചഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ട്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, നവ്ദീപ് സൈനി, ചേതൻ സക്കറിയ.

നെറ്റ് ബോളർമാർ – ഇഷാൻ പൊറെൽ, സന്ദീപ് വാര്യർ, അർഷ്ദീപ് സിംഗ്, സായി കിഷോർ, സിമർജിത് സിംഗ്.

*ശ്രീലങ്കൻ ടീമിനെ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.