SHARE

സാഹചര്യം മനസിലാക്കി കളിക്കാൻ കഴിയാതിരുന്നതാണ് ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചതെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. മത്സരത്തിൽ ഇന്ത്യയെടുത്ത ചില തീരുമാനങ്ങൾ തിരിച്ചടിയായെന്നും പരാജയത്തിലേക്ക് നീങ്ങാൻ അത് കാരണമായെന്നും ധവാൻ അഭിപ്രായപ്പെട്ടു.

മൊഹാലി ഏകദിനത്തിൽ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ മറിച്ച് സംഭവിച്ചത് ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടിയായെന്ന് ധവാൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ” മൂന്നാം ഏകദിനത്തിൽ ഞങ്ങൾ മഞ്ഞ് വീഴ്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ അന്ന് അങ്ങനെ സംഭവിച്ചില്ല, പക്ഷേ നാലാം ഏകദിനത്തിലേക്കെത്തിയപ്പോൾ മഞ്ഞ് വീഴ്ചയുണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഇത്തവണയും ഞങ്ങൾ കരുതിയതിന് വിപരീതമാണ് കാര്യങ്ങൾ നടന്നത്.

മഞ്ഞുണ്ടായിരുന്നത് ഓസീസിന് മത്സരത്തിൽ ഗുണകരമായി. ആഷ്ടൺ ടേണറിനെ ബാറ്റിംഗിനിടെ ഇത് ഏറെ സഹായിച്ചു. സാഹചര്യങ്ങളും മറ്റും കൃത്യമായി വിലയിരുത്താ‌ൻ കഴിയാതിരുന്നത് മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.” ധവാൻ പറഞ്ഞുനിർത്തി.