SHARE

അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ 14 മുതല്‍ 18 വരെ ബാംഗ്‌ളൂരില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ഏഷ്യയിലെ പുതുശക്തികളുടെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ രണ്ടാം നിര ടീമിനെ ഇന്ത്യന്‍ പരീക്ഷിക്കാനും സാധ്യതയുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇംഗ്ലണ്ടിനെതിരെയും അയര്‍ലാന്‍ഡിനെതിരയും നടക്കുന്ന പരമ്പരക്ക് മുന്നോടിയായി താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നതിനാണ് പുതിയ നീക്കം. ജൂണ്‍ 27, 29 തിയ്യതികളിലാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യയുടെ ടി20 മത്സരങ്ങള്‍. ഇംഗ്ലണ്ടിനെതിരെ ജൂലൈ 3ന് ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്നു വീതം ഏകദിന, ടി20 മത്സരങ്ങളും അഞ്ചു ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

-Advertisement-

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ അവരുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നതിന്റെ ആവേശത്തിലാണുള്ളത്. അത് കൊണ്ട് കനത്ത പോരാട്ടവീര്യം തന്നെ അഫ്ഗാന്‍ താരങ്ങള്‍ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്നത് ഭാവിയില്‍ ഏറെ ഗുണകരമാവുമെന്നാണ് ഇന്ത്യ കണക്കു കൂട്ടുന്നത്.