SHARE

ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യ 30 ഓവറിനിടെ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. കങ്കാരുക്കളുടെ മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു. ജോ എഡ്വേര്‍ഡ്‌സ് (28), പരം ഉപ്പല്‍ (34) തുടങ്ങി മികച്ച ബാറ്റ്‌സ്മാന്മാര്‍ ഇതിനകം പവലിയനില്‍ തിരിച്ചെത്തി.

സെമിയില്‍ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങുന്നത്. ന്യൂസിലന്‍ഡിലെ ബേ ഓവലില്‍നടക്കുന്ന മത്സരം പകലും രാത്രിയുമായാണ് നടക്കുന്നത്. പാക്കിസ്ഥാനെ 203 റണ്‍സിനു കശക്കി ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് കങ്കാരുക്കള്‍ ഫൈനലിലെത്തിയത്. ഇന്നു വിജയിക്കാനായാല്‍ കൗമാര ലോകകപ്പ് നാലു തവണ നേടുന്ന ഏക ടീമായി ഇന്ത്യ മാറും. ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നു തവണ വീതം ലോകകിരീടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യമത്സരവും അവസാന മത്സരവും ഓസ്‌ട്രേലിയയ്‌ക്കെതിരെയാണെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.