SHARE

ഐസിസി വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ടുവിക്കറ്റിന് 167 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണ്‍. നേരത്തെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു.

കേവലം 55 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറിയും മൂന്നു സിക്‌സറും അടക്കമാണ് മന്ദാന 83 റണ്‍സെടുത്തത്. 150.91 ആണ് സ്‌ട്രൈക്ക് റേറ്റ്. ഹര്‍മന്‍പ്രീത് കൗര്‍ 43 റണ്‍സെടുത്ത് തന്റെ റോള്‍ ഭംഗിയാക്കി. മിതാലി രാജിന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. അടുത്ത മത്സരങ്ങളിലേക്ക് മന്ദാനയുടെ ഫോം ഇന്ത്യയ്ക്ക് തുണയാകും.