SHARE

അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്രൊയേഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര വിയര്‍ക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ നാലു ഗോളുകളാണ് ആതിഥേയര്‍ ഇന്ത്യന്‍ വലയിലെത്തിച്ചത്.

കളിയുടെ തുടക്കത്തില്‍ ചില ചെറിയ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ നിര കാഴ്ചവച്ചെങ്കിലും ക്രൊയേഷ്യന്‍ താരങ്ങളുടെ വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ വന്നതോടെ ടീം പിന്നിലായി. പത്താംമിനിറ്റില്‍ ബോറിസ് സിംഗിന്റെ ഷോട്ടാണ് ആദ്യ പകുതിയില്‍ ഇന്ത്യയുടേതായി വന്ന വലിയ മുന്നേറ്റം. പതിനാലാം മിനിറ്റില്‍ ക്രൊയേഷ്യ ആദ്യം ഗോള്‍ കണ്ടെത്തി.

ആറുമിനിറ്റിനുള്ളില്‍ രണ്ടാം തവണയും ആതിഥേയര്‍ വലയില്‍ പന്തെത്തിച്ചു. രണ്ടു ഗോളിനു പിന്നിലായെങ്കിലും റഹീം അലിയുടെ ചില നീക്കങ്ങള്‍ ഇന്ത്യയ്ക്ക് ആവേശം പകര്‍ന്നു. ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍ ശക്തരായ ഫ്രാന്‍സും സ്ലോവേന്യയുമാണ്. ഈ ടൂര്‍ണമെന്റില്‍ ഒരു സമനിലയെങ്കിലും നേടാനായാല്‍ ഇന്ത്യയ്ക്കത് നേട്ടമാണ്.