SHARE

ഇന്ത്യക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 57-3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 18 റണ്‍സെടുത്ത ദാവീദ് മലനും 9 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോവുമാണ് ക്രീസിലുള്ളത്.

ഇംഗ്ലീഷ് നിരയില്‍ അലസ്റ്റയര്‍ കുക്ക് (0), കീറ്റണ്‍ ജെന്നിംഗ്‌സ് (8), ജോ റൂട്ട് (18) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റുകള്‍ നേടിയത് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ്. ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന്‍ നാലു വിക്കറ്റുകള്‍ നേടിയിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 287 റണ്‍സും ഇന്ത്യ 274 റണ്‍സുമാണ് നേടിയത്. 7 വിക്കറ്റുകള്‍ കയ്യിലിരിക്കേ, ഇംഗ്ലണ്ട് ആകെ 70 റണ്‍സ് ലീഡാണ് നിലവിലുള്ളത്.