SHARE
File image

ഈ വര്‍ഷം നവംബറില്‍ നെതര്‍ലന്‍ഡുമായി ഇന്ത്യ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റുമുട്ടുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. നവംബറിലെ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടയ്ക്ക് ഈ മത്സരം നടക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളെ തള്ളി അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു അലോചനയും ഇപ്പോള്‍ ഇല്ലെന്നും എന്നാല്‍ ഭാവിയില്‍ മത്സരം നടന്നേക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്

അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് മുന്‍പ് കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ നവംബറില്‍ ജോര്‍ദാനുമായും സൗഹൃദമത്സരം കളിക്കുന്നുണ്ട്. നിലവില്‍ ഫിഫ റാങ്കിംഗില്‍ പതിനേഴാം സ്ഥാനത്തുള്ള ടീമാണ് നെതര്‍ലന്‍ഡ്, ഇന്ത്യയുടെ സ്ഥാനം തൊണ്ണൂറ്റിയേഴാമതും. നേരത്തെ കഴിഞ്ഞ ദിവസം ഏഷ്യന്‍ കരുത്തരായ ചൈനക്കെതിരെയും ഇന്ത്യ സൗഹൃദ മത്സരം കളിച്ചിരുന്നു. ചൈനയില്‍ വെച്ച് നടന്ന ഈ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.