SHARE

ലോകകപ്പിലെ ആദ്യ സെമി‌പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അവസാന മത്സരത്തിൽ കളിച്ച ടീമിൽ ഓരോ മാറ്റങ്ങൾ വീതം വരുത്തിയാണ് ഇന്ത്യയും, ന്യൂസിലൻഡും ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ കുൽദീപ്‌യാദവിന് പകരം യുസ്വേന്ദ്ര ചഹൽ എത്തിയപ്പോൾ ന്യൂസിലൻഡ് ടീമിൽ ടിം സൗത്തിക്ക്‌ പകരം ലോക്കി ഫെർഗൂസനാണ് കളിക്കുന്നത്.

ഇന്ത്യൻ ടീം ഇങ്ങനെ – രോഹിത് ശർമ്മ, രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഹാർദിക് പാണ്ട്യ, എം എസ് ധോണി, ദിനേഷ് കാർത്തിക്ക്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ.

ന്യൂസിലൻഡ് ടീം – മാർട്ടിൻ ഗപ്തിൽ, നിക്കോൾസ്, വില്ല്യംസൺ, റോസ് ടെയ്ലർ, ടോം ലാഥം, കോളിൻ ഡി ഗ്രാൻഡ് ഹോം, നീഷാം, മിച്ചൽ സാന്റ്നർ, ഫെർഗൂസൻ, മാറ്റ് ഹെൻ റി, ബോൾട്ട്.