SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ മേധാവിത്വം. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ആതിഥേയര്‍ ലഞ്ചിന് പിരിയുമ്പോള്‍ ഒരുവിക്കറ്റിന് 77 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. മായാങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (19) എന്നിവരാണ് ക്രീസില്‍.

ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിതിനെ തുടക്കത്തിലെ നഷ്ടമായി. കഗിസോ റബാഡ രോഹിതെന ക്വിന്റണ്‍ ഡികോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന മയാങ്കും പൂജാരയും മികച്ചരീതിയില്‍ ഇന്നിംഗ്‌സ് കെട്ടിപ്പൊക്കി. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.