SHARE

എ എഫ് സി അണ്ടര്‍ 23 മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. താഷ്‌ക്കന്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ യുവനിര പരാജയപ്പെട്ടത്. ധീരജ് സിംഗ് ഗോള്‍ പോസ്റ്റിന് പിന്നില്‍ അണി നിരന്ന മത്സരത്തില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും രാഹുല്‍ കെ പിയും കളത്തിലിറങ്ങിയിരുന്നു.

ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഇസ്ലോംയോന്‍ കൊബിലോവ് ആതിഥേയരായ ഉസ്‌ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ബോബിര്‍ അബ്ദിക്‌സോലികോവ് ഇരട്ടഗോളുകള്‍ നേടിയതോടെ മത്സരം അനായാസം ഉസ്‌ബെക്കിസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്തു. നിലവിലെ എ എഫ് സി അണ്ടര്‍ 23 ചാമ്പ്യന്‍മാരാണ് ഉസ്‌ബെക്കിസ്ഥാന്‍. മാര്‍ച്ച് 24ന് താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന യോഗ്യതാ മത്സരം.