SHARE

വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള‌ മൂന്ന്‌ ദിന പരിശീലന മത്സരത്തിൽ ടീം ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനെ നേരിടും. ഇന്ത്യൻ സമയംവൈകിട്ട് ഏഴ് മണിക്ക് ആന്റിഗ്വയിലാണ് മൂന്ന് ദിന പരിശീലന ‌മത്സരം ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് മുന്നൊരുക്കത്തിനായി ഇന്ത്യയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ മത്സരം.

അതേ സമയം മൂന്നാം ഏകദിനത്തിനിടെ തള്ളവിരലിന് പരിക്കേറ്റ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇന്ന് കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രിത് ബുംറ എന്നിവർ ഈ മത്സരത്തിൽ ഇന്ത്യൻ ടീമിൽ കളിക്കും. 6 മാസത്തിന് ശേഷമാണ് പുജാര ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റ് മത്സരത്തിൽ കളിക്കാനൊരുങ്ങുന്നത്.

ഇന്ത്യൻ ടീം ഇവരിൽ നിന്ന് – കോഹ്ലി, രഹാനെ, മയങ്ക് അഗർവാൾ, അശ്വിൻ, ബും റ, ജഡേജ, കുൽദീപ് യാദവ്, മൊഹമ്മദ് ഷാമി, പന്ത്, പുജാര, രാഹുൽ, സാഹ, ഇഷാന്ത്, രോഹിത് ശർമ്മ, ഹനുമ വിഹാരി, ഉമേഷ് യാദവ്.