SHARE

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20 യുടെ ആരവങ്ങളുയരുമ്പോള്‍ ആവേശത്തിലാണ് ഇരു ടീമുകളും ഒപ്പം ആരാധകരും. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ആദ്യ മത്സരം നടക്കുക രാത്രി എട്ടിനാണ് മത്സരം. രണ്ടാമത്തെ മത്സരവും ഇതേ സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം. പര്യടനത്തിലെ ആദ്യ മത്സരമാകയാല്‍ തന്നെ വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരു ടീമുകളുടേയും ശ്രമം. ക്രിസ് ഗെയ്ല്‍ ഇല്ലെങ്കിലും ലോകമെമ്പാടും വിവിധയിടങ്ങളില്‍ ട്വന്റി-20 ലീഗ് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള നിരവധി പേര്‍ കരീബിയന്‍ പടയിലുണ്ട്.

എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ വെസ്റ്റീന്‍ഡീസിനേക്കാളും ഏറെ മുന്നിലുള്ള കോഹ്‌ലിപ്പടയ്ക്ക് ഇതൊന്നും ഒരു ഭീഷണി ആകാന്‍ ഇടയില്ല. ലോകകപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കരുത്താവും. ട്വന്റി -20 യ്ക്കു ശേഷം ടെസ്റ്റ് മത്സരങ്ങളും ഏകദിന പരമ്പരയും ബാക്കിയുണ്ട്. ട്വന്റി-20 യില്‍ വിജയിക്കുന്ന ടീമിന് ഈ മത്സരങ്ങളില്‍ കൂടൂതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നുറപ്പ്.

ലോക ടെസ്റ്റ് ച്മ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പര്യടനത്തിന്റെ ഭാഗമായ ടെസ്റ്റ് പരമ്പര എന്ന പ്രത്യേകതയും കൂടിയുണ്ട്. എന്തായാലും ലോകകപ്പ് നഷ്ടമായതിന്റെ നിരാശയിലുള്ള ഇന്ത്യന്‍ ആരാധകര്‍ നാളെ ഫ്‌ളോറിഡയില്‍ നിന്നും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നതും യാഥാരത്ഥ്യം.