SHARE

മഴയെത്തുടർന്ന് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം വൈകും. മഴ‌മൂലം കളിയുടെ ടോസിംഗും ഇത് വരെ നടന്നിട്ടില്ല. മത്സരം നടക്കുന്ന ഗയാനയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തിരിക്കുന്നത്.

മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. അതേ സമയം ടി20 പരമ്പരയിൽ നാണം കെട്ടതിന്റെ ക്ഷീണം തീർക്കുകയാണ് ഏകദിന പരമ്പരയിൽ വിൻഡീസിന്റെ ലക്ഷ്യം. മൊത്തം മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഓഗസ്റ്റ് 11-ം തീയതിയും, 14 -ം തീയതിയും ട്രിനിഡാഡിലാണ് രണ്ടാമത്തേയും മൂന്നാമത്തേയും മത്സരങ്ങൾ നടക്കുന്നത്.