SHARE

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. നാ​ഗ്പൂരിലാണ് മത്സരം അരങ്ങേറുന്നത്. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയ അതേ ടീമുമായി തന്നെയാണ് ഇന്നും കോഹ്ലിപ്പട ഇറങ്ങുന്നത്. അമ്പാട്ടി റായിഡുവിനെ മാറ്റിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതേസമയം ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. സൂപ്പർ ബാറ്റ്സമൻ ഷോൺ മാർഷും സ്പിന്നർ നഥാൻ ലിയോണും ഇന്ന് കളിക്കും. ആഷ്ടൻ ടർണറും ജേസൺ ബെറെൻഡോർഫുമാണ് പുറത്തായത്.

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ നിലവിൽ മുന്നിലാണ്. നേരത്തെ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ഇന്ത്യയെ വീഴ്ത്തിയിരുന്നു. ഇതോടെ ഏകദിന വജയം ഇന്ത്യക്ക് അനിവാര്യമാണ്