SHARE

വനിതാ സാഫ് കപ്പിൽ ഇന്ത്യക്ക് കിരീടം. കലാശപ്പോരിൽ ആതിഥേയരായ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തുടർച്ചയായി അഞ്ചാം തവണയാണ് ഇന്ത്യ കിരീടം ചൂടുന്നത്.

മത്സരത്തിന്റെ 26-ാം മിനിറ്റിൽ ഇന്ത്യയാണ് അദ്യം ലീഡെടുത്തത്. ദലിമ ചിബറായിരുന്നു വലകുലുക്കിയത്. എന്നാൽ ഏഴ് മിനിറ്റിനകം സബിത്ര ഭണ്ഡാരിയിലൂടെ നേപ്പാൾ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ദാങ്മെ ​ഗ്രെയിസിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തു. പിന്നീട് 73-ാം മിനിറ്റിൽ അഞ്ചു തമാങ്ങിലൂടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചു

2010-ൽ ആരംഭിച്ച സാഫ് വനിതാ ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ മാത്രമെ കിരീടം ചൂടിയിട്ടുള്ളു. മലയാളിയായ പരിശീലക മെയ്മോൾ റോക്കിയുടെ കീഴിലാണ് ഇക്കുറി ഇന്ത്യയുടെ കിരീടധാരണമെന്ന പ്രത്യേകത കൂടിയുണ്ട്.