SHARE

ഐ- ലീ​ഗിൽ കരുത്തരായ മോഹൻ ബ​ഗാനെ ഇന്ത്യൻ ആരോസ് അട്ടിമറിച്ചു. ബ​ഗാന്റെ മൈതാനമായി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആരോസിന്റെ ജയം. ആരോസിനായി മലയാളി താരം കെ.പി.രാഹുൽ ​ഗോൾ

കേരളാ ബ്ലാസ്റ്റേഴിലടക്കം കളിച്ച ബ​ഗാൻ താരം മെഹ്താബ് ഹുസൈന്റെ വിടവാങ്ങൽ മത്സരമായിരുന്നു ഇത്. എന്നാൽ വിജയത്തോടെ കളിക്കളം വിടാൻ ഹുസൈന് സാധിച്ചില്ല. മത്സരത്തിന്റെ 17-ാം മിനിറ്റിൽ അസറുദിൻ മല്ലിക്കിന്റെ ​ഗോളിൽ ബ​ഗാനായിരുന്നു ആദ്യം ലീഡെടുത്തത്. എന്നാൽ പത്ത് മിനിറ്റിന് ശേഷം അഭിജിത് സർക്കാരിലൂടെ ആരോസ് ഒപ്പമെത്തി.

മത്സരത്തിന്റെ 74-ാം മിനിറ്റിലായിരുന്നു ആരോസിന് ലീഡ് നൽകി രാഹുലിന്റെ ​ഗോൾ. ഐ ലീ​ഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലാണ് രാഹുൽ ​ഗോൾ നേടുന്നത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ രോഹിത് ധനുവിലൂടെ ആരോസ് ​ഗോൾപട്ടിക പൂർത്തിയാക്കി.