SHARE

ഇന്ത്യൻ യൂത്ത് ടീമായ ഇന്ത്യൻ ആരോസ്, തങ്ങളുടെ തട്ടകം ഡെൽഹിയിൽ നിന്ന് ഭുവനേശ്വറിലേക്ക് മാറ്റി. ഭുവനേശ്വറിലെ കലിംഗ‌ സ്റ്റേഡിയത്തിലാകും ഈ സീസണിൽ ടീമിന്റെ ഹോം മത്സരങ്ങൾ നടക്കുക. ഇതോടെ ഇത്തവണ ഡെൽഹിയിൽ ഐലീഗ് മത്സരങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായി.

അതേ സമയം ഹോക്കി ലോകകപ്പ് നടക്കുന്നതിനാൽ നവംബർ 28 മുതൽ ഡിസംബർ 16 വരെ കലിംഗ സ്റ്റേഡിയം മത്സരങ്ങൾക്കായി ലഭ്യമാകില്ല. ഈ സമയം കട്ടക്കിലെ ബരാബതി‌സ്റ്റേഡിയത്തിലാകും ഇന്ത്യൻ ആരോസ് പന്ത് തട്ടുക. ഒക്ടോബർ 26 ന് ചെന്നൈ സിറ്റി എഫ് സിക്കെതിരെയാണ് ഐലീഗിൽ ഇന്ത്യൻ ആരോസിന്റെ ആദ്യ പോരാട്ടം. കലിംഗയിലെ തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടിലെ ആദ്യ പോരാട്ടം നവംബർ അഞ്ചിന്‌ഷില്ലോംഗ് ലജോങ്ങിനെതിരെയാണ്.

അതേ സമയം ഇന്ത്യൻ ആരോസ് ഡെൽഹി വിട്ടതോടെ ഇത്തവണ ഐ എസ് എൽ മത്സരങ്ങൾ മാത്രം സ്വന്തം നാട്ടിൽ നേരിട്ട് കാണാനുള്ള അവസരമേ ഡെൽഹിക്കാർക്ക് ലഭിക്കൂ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹി ആസ്ഥാനമായി കളിക്കുന്ന ഡെൽഹി‌ ഡൈനാമോസിന്റെ ഹോംഗ്രൗണ്ട് ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ്.