SHARE

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ച് ഇന്ത്യന്‍ ആരോസ്. മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ഇന്ത്യന്‍ ആരോസ്. 38ാം മിനുട്ടില്‍ അമര്‍ജിത്ത് കിയാമാണ് ആരോസിന് വേണ്ടി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍വല കുലുക്കിയത്.

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളോടെയാണ് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ മത്സരം തുടങ്ങിയത്. എന്നാല്‍ പതുക്കെ ആരോസ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇടതുവിംഗിലൂടെ മലയാളി താരം രാഹുല്‍ കെ പി മികച്ച മുന്നേറ്റങ്ങളാണ് ആരോസിന് വേണ്ടി നടത്തിയത്. തുടരത്തുടരെ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ആരോസ് മത്സരത്തിലെ ആദ്യ ഗോള്‍ നേടുകയും ചെയ്തു.