SHARE

ഖത്തറിനെതിരായ ആവേശസമനില ഇന്ത്യൻ ഫുട്ബോളിന് പകർന്ന ഊർജം ചെറുതല്ല. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ നാട്ടിൽ പിടിച്ചുകെട്ടിയതോടെ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

അയൽക്കാരായ ബം​ഗ്ലാദേശുമായി ഒക്ടോബർ പതിനഞ്ചിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. കൊൽക്കത്തയിലാണ് ഈ മത്സരം നടക്കുന്നത്. ഖത്തറിനെ സമനിലയിൽ കുടുക്കിയതോടെ ബം​ഗ്ലാദേശിനെതിരെ വൻ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ലക്ഷ്യമിടുന്നില്ല. ഇതിന്റെ ഭാ​ഗമായി മത്സരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞു.

ഒക്ടബോർ മൂന്നിന് ഇന്ത്യൻ ടീമിന്റെ ക്യാംപ് തുടങ്ങാനാണ് തീരുമാനം. അസമിലെ ​ഗുവാഹട്ടിയിലാണ് ക്യാംപ് നടക്കുക. ക്യാംപിലേക്ക് വിളിക്കേണ്ട കാര്യത്തൽ അന്തിമതീരുമാനമായട്ടില്ല. എങ്കിലും നിലവിലെ ഇന്ത്യൻ സ്ക്വാഡിൽ നിന്ന് വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചന